Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ElderlyWoman

സ്വ​ത്തു​ത​ർ​ക്കം; വ​യോ​ധി​ക​യു​ടെ ദേ​ഹ​ത്ത് തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ച ചെ​റു​മ​ക​ൾ പി​ടി​യി​ൽ

കൊ​ല്ലം: സ്വ​ത്തു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വ​യോ​ധി​ക​യു​ടെ ദേ​ഹ​ത്ത് തി​ള​ച്ച വെ​ള്ള​മൊ​ഴി​ച്ച സം​ഭ​വ​ത്തി​ൽ ചെ​റു​മ​ക​ൾ അ​റ​സ്റ്റി​ൽ. ആ​യൂ​ർ സ്വ​ദേ​ശി അ​മൃ​ത (18) നെ​യാ​ണ് ച​ട​യ​മം​ഗ​ലം പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. അ​മ്മ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ച​തെ​ന്ന് അ​മൃ​ത പൊ​ലി​സി​ന് മൊ​ഴി ന​ൽ​കി.

സം​ഭ​വ​ത്തി​ൽ അ​മൃ​ത​യു​ടെ മാ​താ​വ് അ​ശ്വ​തി (37) ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പൊ​ലി​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ 26നാ​ണ് ആ​യൂ​ർ ഇ​ട​മു​ള​യ്ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ രാ​ധാ​മ​ണി (61) ക്ക് ​പൊ​ള്ള​ലേ​റ്റ​ത്. വീ​ട്ടി​ലെ സി​റ്റൗ​ട്ടി​ലി​രി​ക്കു​ക​യാ​യി​രു​ന്ന രാ​ധാ​മ​ണി​യു​ടെ മു​ഖ​ത്തേ​ക്ക് അ​മൃ​ത തി​ള​ച്ച വെ​ള്ളം ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

മു​ഖ​ത്തും ക​ഴു​ത്തി​ലും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ രാ​ധാ​മ​ണി ക​ട​യ്ക്ക​ലി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​ന്നു​ത​ന്നെ രാ​ത്രി അ​ശ്വ​തി മ​ക​ളെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച​താ​യാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. ഇ​വി​ടെ നി​ന്നാ​ണ് അ​മൃ​ത​യെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Latest News

Corehub Up